ഐഡ്‌ലിംഗ് വാഹനങ്ങളുടെ മോഷണം പെരുകുന്നു; തടയാന്‍ പദ്ധതിയുമായി ആല്‍ബെര്‍ട്ട പോലീസ്

By: 600002 On: Jan 20, 2025, 11:09 AM

 

 

കനത്ത തണുപ്പുകാരണം വിന്റര്‍ സീസണില്‍ ഐഡ്‌ലിംഗ് വാഹനങ്ങളുടെ മോഷണം തടയുന്നതിനായി ആല്‍ബെര്‍ട്ട ആര്‍സിഎംപി പുതിയ പദ്ധതി ആരംഭിക്കുന്നു. 'ഓപ്പറേഷന്‍ കോള്‍ഡ് സ്റ്റാര്‍ട്ട്' എന്ന പേരില്‍ കാല്‍ഗറി, ലെത്ത്ബ്രിഡ്ജ് പോലീസ് സര്‍വീസ് ഉള്‍പ്പെടെ പ്രവിശ്യയിലെ മറ്റ് പോലീസ് ഏജന്‍സികളുമായി ചേര്‍ന്നാണ് ആല്‍ബെര്‍ട്ട ആര്‍സിഎംപി പദ്ധതി നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ ഈ പ്രോഗ്രാം നടപ്പിലാക്കും. 


ശ്രദ്ധിക്കപ്പെടാതെ പോകുന്ന വാഹനങ്ങള്‍ ശരിയായ രീതിയില്‍ സുരക്ഷിതമാക്കിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ചൂടാക്കുന്നത് വാഹനമോടിക്കുന്നവര്‍ക്ക് സൗകര്യപ്രദമാകുമെങ്കിലും മോഷ്ടാക്കള്‍ക്കും ഇത് സൗകര്യമാകുമെന്ന് ആര്‍സിഎംപി പറയുന്നു. ഐഡ്‌ലിംഗ് വാഹനങ്ങള്‍ മോഷ്ടിക്കുന്നത് ഡ്രൈവര്‍മാക്കും ഇന്‍ഷുറന്‍സ് ചെലവ് വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, മോഷ്ടിച്ച വാഹനങ്ങള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.