സാല്‍മൊണല്ല അണുബാധ സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി എഗ്ഗ് ബ്രാന്‍ഡുകള്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു. ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍ എന്നിവടങ്ങളിലെ വിപണികളിലുള്ള കോംപ്ലിമെന്റ്‌സ്, ഫോര്‍മോസ്റ്റ്, ഗോള്‍ഡന്‍വാലി എഗ്ഗ്‌സ്, ഐജിഎ, വെസ്‌റ്റേണ്‍ ഫാമിലി, നോ നെയിം തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രത്യേകലോട്ട് കോഡ് ഇന്‍ഫര്‍മേഷന്‍ ഉള്ള മുട്ടകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുട്ടകള്‍ തിരിച്ചുവിളിക്കുന്നതെന്നും വില്‍പ്പന നടത്തിയ മുട്ടകള്‍ കഴിച്ച് ആര്‍ക്കും ഇതുവരെ രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഏജന്‍സി വ്യക്തമാക്കി. അണുബാധ സാധ്യതയുള്ള മുട്ടകള്‍ വാങ്ങിയവര്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ വാങ്ങിയ കടകളില്‍ തിരികെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ഏജന്‍സി നിര്‍ദ്ദേശിച്ചു. സാല്‍മൊണല്ല ബാധ ഉണ്ടായാല്‍ ഭക്ഷണം കേടായതായി കാണപ്പെടുകയോ മണം വരികയോ ചെയ്യില്ല. എന്നാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
പ്രത്യേക ലോട്ട് കോഡ് വിവരങ്ങളുള്ള എഗ്ഗ് ബ്രാന്‍ഡുകളുടെ ലിസ്റ്റ് സിഎഫ്‌ഐഎ വെബ്‌സൈറ്റില്‍ കാണാം.