കാനഡയില്‍ ജീവിക്കാന്‍ ഏറ്റവും മികച്ച നഗരമായി കാല്‍ഗറി 

By: 600002 On: Jan 18, 2025, 1:18 PM

 

 


കാല്‍ഗറിയില്‍ താമസിക്കുന്നവര്‍ക്ക് ഇനി അഭിമാനിക്കാം. ഈ വര്‍ഷം കാനഡയില്‍ താമസിക്കാന്‍ ഏറ്റവും മികച്ച നഗരം കാല്‍ഗറിയാണെന്ന് ടെക്‌നോളജി കമ്പനിയായ മൂവിംഗ് വാള്‍ഡോ(MovingWaldo)  പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ലെ ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള കാനഡയിലെ ഏഴ് സ്ഥലങ്ങളുടെ ലിസ്റ്റില്‍ കാല്‍ഗറിയാണ് നമ്പര്‍ വണ്‍. ജീവിതനിലവാരം, സുരക്ഷ, അഫോര്‍ഡബിളിറ്റി എന്നിവ വിശകലനം ചെയ്താണ് റാങ്കിംഗ് തയാറാക്കിയത്. തൊഴില്‍ അവസരങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ പരിപാലന ഗുണനിലവാരം, സുരക്ഷിതത്വ ബോധം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പാരിസ്ഥിതിക ശുചിത്വം, വിനോദ സൗകര്യങ്ങള്‍, പാര്‍ക്കുകള്‍ എന്നീ ഘടകങ്ങളും കാല്‍ഗറിയെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. 

YYC യുടെ അഫോര്‍ഡബിളിറ്റി, ബാന്‍ഫ് എന്നിവ മൂലം കഴിഞ്ഞ വര്‍ഷം കാല്‍ഗറി മൂവിംഗ് വാള്‍ഡോയുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കാല്‍ഗറിക്ക് 72.47 ക്രൈം സെവിരിറ്റി ഇന്‍ഡെക്‌സ്(സിഎസ്‌ഐ) ഉണ്ടെന്ന് മൂവിംഗ് വാള്‍ഡോ പറയുന്നു. കാല്‍ഗറിയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 1,841 ഡോളറാണ്. പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ശരാശരി ചെലവ് 588,600 ഡോളറാണ്. ഓയില്‍, ഗ്യാസ് മേഖലകളിലെ തൊഴിലവസരങ്ങള്‍, നഴ്‌സ് അറ്റന്‍ഡന്റ്, റീട്ടെയ്ല്‍ മാനേജര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രൊഫഷണകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡും കാല്‍ഗറിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നതിന് കാരണമായി.