ലിബറല്‍ നേതൃത്വ മത്സരം: സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച്  ക്രിസ്റ്റിയ ഫ്രീലാന്‍ഡ് 

By: 600002 On: Jan 18, 2025, 8:06 AM

 


പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ലിബറല്‍ പാര്‍ട്ടിയുടെ നേതൃമത്സരത്തില്‍ മുന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഔദ്യോഗികമായി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് വെള്ളിയാഴ്ച എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചു. കാനഡയ്ക്കായി പോരാടാന്‍ തയാറാണെന്ന് ഫ്രീലാന്‍ഡ് വ്യക്തമാക്കി. മുന്‍ ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി വ്യാഴാഴ്ച എഡ്മന്റണില്‍ അടുത്ത നേതാവാകാനുള്ള പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെയാണ് ഫ്രീലാന്‍ഡിന്റെ പ്രഖ്യാപനം. 

ജസ്റ്റിന്‍ ട്രൂഡോ കാര്‍ണിയെ ധനമന്ത്രിയാക്കുകയാണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഡിസംബര്‍ 16 ന് അവര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. ഈ രാജി ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനത്തിന് വഴിവെക്കുകയവും രാജിയിലേക്ക് നയിക്കുകയും ചെയ്തു.