മൈനസ് 12 ഡിഗ്രി, വാഷിംഗ്ടൺ തണുത്ത് വിറയ്ക്കുന്നു! ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിലാക്കി

By: 600007 On: Jan 18, 2025, 4:49 AM

 

 

ന്യൂയോർക്ക്: ഡോണൾഡ്  ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ ആർക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി. തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്. ഈ സാഹചര്യത്തിലാണ് അസാധരണ നടപടിയെന്ന് അധികൃതർ അറിയിച്ചു.