യുഎസ്-കാനഡ അതിർത്തി കടക്കുന്ന സ്ഥിരതാമസക്കാരുടെ വിവരങ്ങൾ കൈമാറുന്ന കരാറിൽ കാനഡയും യു എസും ഒപ്പിട്ടതായി റിപ്പോർട്ട്. ദശലക്ഷക്കണക്കിന് സ്ഥിരതാമസക്കാരുടെ വിവരങ്ങൾ കൈമാറുന്ന കരാറിൽ ഇരു രാജ്യങ്ങളും രഹസ്യമായി ഒപ്പിട്ടതായി ഒരു ഇമിഗ്രേഷൻ അഭിഭാഷകനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
2012-ലെ കരാറിൽ പ്രധാനപ്പെട്ട ഒരു മാറ്റം വരുത്തിയാണ് ഇരു രാജ്യങ്ങളും പുതിയ കരാർ ഒപ്പിട്ടത്. വിസയ്ക്ക് അപേക്ഷിച്ച പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് അംഗീകാരം നൽകുന്നതായിരുന്നു 2012ലെ കരാർ. സ്ഥിര താമസക്കാരുടെ വിവരങ്ങൾ ഈ കരാറനുസരിച്ച് കൈമാറാൻ വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നാൽ പുതുക്കിയ കരാർ അനുസരിച്ച് സ്ഥിര താമസക്കാരുടെ വ്യക്തിഗത വിവരങ്ങളും കൈമാറാൻ വ്യവസ്ഥയുണ്ട്. ജൂലൈയിൽ കരാറിൽ ഒപ്പുവെച്ചെങ്കിലും ഈ മാസമാണ് പുതുക്കിയ കരാർ പ്രാബല്യത്തിൽ വന്നത്. പുതുക്കിയ കരാർ കാനഡയിലെ ദശലക്ഷക്കണക്കിന് സ്ഥിരതാമസക്കാരെയും യുഎസും മറ്റ് രാജ്യങ്ങളും സന്ദർശിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്നവരെയും ബാധിക്കും