ഒക്ടോബറില്‍ ഇക്കളോജിക്കല്‍ ഇക്കണോമിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കാനഡയില്‍ 2012 മുതല്‍ ഏകദേശം 14.9 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വിലവരുന്ന ഏകദേശം ഏഴ് ബില്യണ്‍ ലിറ്റര്‍ പാല്‍ പാഴായതായി പറയുന്നു. 2023 ല്‍ കാനഡ ഏകദേശം 500 മില്യണ്‍ ഡോളര്‍ പാല്‍ ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. അതില്‍ ഭൂരിഭാഗവും അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്തത്. അതേസമയം, കാനഡ കുറഞ്ഞ വിലയ്ക്ക് പാലുല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ പാഴാക്കുകയാണെന്ന് ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയന്‍, യുഎസ് ഡയറി കമ്പനികള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ഡയറി പ്രോട്ടീന്‍ വിപണികളില്‍ 'കാനഡയുടെ കൃത്യവിലോപം' ഉണ്ടാക്കുന്ന അനന്തരഫലങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ ഗ്രൂപ്പുകള്‍ അവരുടെ വ്യാപാര, കാര്‍ഷിക മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കത്തെഴുതിയതായി ന്യൂസിലന്‍ഡിലെ ഡയറി കമ്പനീസ് അസോസിയേഷന്‍ വ്യാഴാഴ്ച അറിയിച്ചു.
കനേഡിയന്‍ വിപണിയിലേക്കുള്ള പ്രവേശനത്തെച്ചൊല്ലി ന്യൂസിലന്‍ഡും ഫെഡറല്‍ സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാലമായി വ്യാപാര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള ഫോണ്ടേറ കോഓപ്പറേറ്റീവ് ഗ്രൂപ്പാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷീരകയറ്റുമതിക്കാര്‍.
കുറഞ്ഞ ഉല്‍പ്പാദനച്ചെലവില്‍ മിച്ചമുള്ള പാലുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് തടയാനും, കാനഡയെ ഉത്തരവാദിയാക്കാനും ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കാന്‍ കൂട്ടായ നടപടിയാണ് വേണ്ടതെന്ന് ബന്ധപ്പെട്ട സര്‍ക്കാരുകളോട് ഓസ്‌ട്രേലിയന്‍ ഡയറി ഇന്‍ഡസ്ട്രി കൗണ്‍സില്‍ ചെയര്‍ ബെന്‍ ബെന്നറ്റ് ആവശ്യപ്പെടുന്നു.