കാനഡയില്‍ ആപ്പിളിന്റെ ഇന്‍-സ്‌റ്റോര്‍ ഫിനാന്‍സിംഗ് റേറ്റ് പൂജ്യം ശതമാനത്തിലേക്കെത്തിയതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി തുടരുന്ന 7.99 ശതമാനം ഫിനാന്‍സിംഗിന് ശേഷമാണ് ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുന്നത്. എന്നാല്‍ ഈ താഴ്ന്ന നിരക്ക് ഐഫോണുകള്‍ക്ക് മാത്രമാണ് ബാധകം. Mac, Apple watch, iPad എന്നിവയ്ക്ക് നിരക്കുകള്‍ വ്യത്യസ്തമാണ്.
ആപ്പിളിന്റെ പൂജ്യം ശതമാനം ഫിനാന്‍സിംഗ് കമ്പനിയില്‍ നിന്നും നേരിട്ട് ഫോണ്‍ ലഭ്യമാക്കാന്‍ കൂടുതല്‍ പേരെ പ്രേരിപ്പിക്കുമെന്നാണ് നിരീക്ഷണം. ആപ്പിളില്‍ നിന്നും നേരിട്ട് ഫോണ്‍ ലഭ്യമാക്കുന്നത് കാരിയറുകളില്‍ നിന്ന് bring-your-own-device(BYOD) വാങ്ങാന്‍ ആളുകളെ അനുവദിക്കും. ഫോണിനായി ദീര്‍ഘകാലത്തേക്ക് പണം ലാഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.
2023 ല്‍ ആപ്പിള്‍ ആദ്യമായി പൂജ്യം ശതമാനം പലിശനിരക്കില്‍ നിന്ന് മാറ്റം വരുത്തിയപ്പോള്‍ മാകിന്റെ നിരക്ക് 4.99 ശതമാനമായിരുന്നു.
ആപ്പിള്‍ ഡിവൈസുകളും പലിശ നിരക്കും
.iPhone - 0% over 24 months
.iPad - 4.99% over 12 months
.Mac - 7.99% over 24 months
.Apple Watch - 4.99% over 12 months
.Apple Vision Pro - 7.99% over 24 months