പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്ഥാനമൊഴിയുമ്പോള്‍ പിന്‍ഗാമിയെ കണ്ടെത്താനുള്ള നേതൃമത്സരത്തിന്റെ പ്രചാരണത്തിന് മുന്‍ ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി തുടക്കം കുറിച്ചു. രാജ്യത്ത് കെട്ടുറപ്പുള്ള സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് വ്യാഴാഴ്ച എഡ്മന്റണിലെ കമ്മ്യൂണിറ്റി സെന്ററില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് കാനഡയെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെയും നയിച്ച തന്റെ മുന്‍കാല അനുഭവം തന്റെ സാമ്പത്തിക വൈദഗ്ധ്യത്തിന് ഉത്തമ ഉദാഹരണമാണെന്നും താന്‍ പ്രധാനമന്ത്രിയായാല്‍ പ്രാഥമിക ശ്രദ്ധ സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും കാര്‍ണി ചൂണ്ടിക്കാട്ടി.
അടുത്ത തെരഞ്ഞെടുപ്പില്‍ എവിടെ നിന്നും മത്സരിക്കണമെന്നുള്ളത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ ജന്മനാടായ എഡ്മന്റനോടുള്ള തന്റെ പ്രതിബദ്ധത ശക്തമാണെന്നും പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ലിബറല്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ മാര്‍ച്ച് 9 നാണ് പ്രഖ്യാപിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ ജനുവരി 23 വരെ സമയമുണ്ട്.