ഒരു ദശാബ്ദത്തിനുള്ളില്‍ കാനഡയില്‍ ശരാശരി കോണ്ടോ വില ഒരു മില്യണ്‍ ഡോളറില്‍ എത്തിയേക്കും: റിപ്പോര്‍ട്ട് 

By: 600002 On: Jan 16, 2025, 11:46 AM

 

 

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കാനഡയിലെ ഒരു കോണ്ടോമിനിയത്തിന്റെ ശരാശരി വില ഒരു മില്യണ്‍ ഡോളറിലെത്തുമെന്ന് ദേശീയ റിയലിറ്റി സ്ഥാപനമായ സൂകാസയുടെ റിപ്പോര്‍ട്ട്. സൂകാസയുടെ ഡിസംബര്‍ മാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ടൊറന്റോ, വാന്‍കുവര്‍ എന്നീ നഗരങ്ങളിലെ കോണ്ടോമിനിയം വിലകള്‍ ചേര്‍ത്ത് ഏകദേശം പത്ത് വര്‍ഷത്തിനുള്ളില്‍ കാനഡയിലെ വില ഒരു മില്യണ്‍ ഡോളറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. 

വാന്‍കുവറിലെ ഒരു കോണ്ടോമിനിയം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വില ആറ് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ ഡോളറിലെത്തുമെന്നും അതിന് ശേഷം ഏഴ് വര്‍ഷത്തിനുള്ളില്‍ ടൊറന്റോയില്‍ സമാന വിലയാകുമെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രവചനം. സമീപകാല വിപണി ചരിത്രത്തെ അടിസ്ഥാനമാക്കി ഹാലിഫാക്‌സിലെ വിപണി അതിവേഗ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. 2024 ല്‍ ഹാലിഫാക്‌സിലെ ശരാശരി വില 462,650 ഡോളറാണ്. ഡിസംബറില്‍ ടൊറന്റോയില്‍ ശരാശരി വില 671,980 ഡോളറായിരുന്നു.