ഓസ്കർ പുരസ്കാരച്ചടങ്ങിന് ഭീഷണിയായി തീ

By: 600007 On: Jan 16, 2025, 6:44 AM

 

ലൊസാഞ്ചലസ്: ഹോളിവുഡിന്റെ പുരസ്കാര സീസൺ തീയിൽ വാടുമെന്ന ആശങ്ക ശക്തമായി. ഒരാഴ്ച മുൻപ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരനിശയ്ക്കു പിന്നാലെ ലൊസാഞ്ചലസിൽ പടർന്ന തീ ഇനി വരാനിരിക്കുന്ന ഓസ്കർ പുരസ്കാരച്ചടങ്ങിനും ഭീഷണിയാകുമെന്ന സൂചനകളാണ് കാലാവസ്ഥാ റിപ്പോർട്ടുകളിൽ. യുഎസിലെ കലിഫോർണിയയിലുള്ള ലൊസാഞ്ചലസിൽ കാറ്റിന്റെ ശക്തി കൂടുന്നതോടെ, തീ ഇനിയും പടരുമെന്നുള്ള അതിജാഗ്രതാ നിർദേശം പുനസ്ഥാപിച്ചു.

പസിഫിക് പലിസെയ്ഡ്സ് പ്രദേശത്ത് ഹോളിവുഡ് താരങ്ങളും സംവിധായകരും അടക്കം പ്രമുഖരുടെ വസതികളും തീയിൽ കത്തിനശിച്ചിരുന്നു. ഓസ്കർ നാമനിർദേശ പ്രഖ്യാപനം മാറ്റിവച്ചെങ്കിലും മാർച്ച് 2നു നടത്താൻ നിശ്ചയിച്ചിട്ടുള്ള പുരസ്കാരച്ചടങ്ങിനു മാറ്റമുണ്ടാകില്ലെന്നാണു കരുതുന്നത്. ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയുള്ള ചടങ്ങാണു പ്രതീക്ഷിക്കുന്നത്. തെക്കൻ കലിഫോർണിയയിൽ മഴ പെയ്യാതെ ഭീഷണി ഒഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്.