കാനഡയിൽ ഹോം ഇൻഷുറൻസ് നിരക്ക് വർദ്ധിക്കാൻ സാധ്യതയന്ന് റിപ്പോർട്ട്

By: 600110 On: Jan 15, 2025, 3:22 PM

 

മോശം കാലാവസ്ഥയ്ക്ക് പിന്നാലെ കാനഡയിൽ ഈ വർഷം ഹോം ഇൻഷുറൻസ് നിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.  ഇൻഷുറൻസ് പേഔട്ടുകളുടെ കാര്യത്തിൽ, 2024 ഏറ്റവും ചെലവേറിയ വർഷമായിരുന്നു. 8.55 ബില്യൺ ഡോളറാണ് നഷ്ട പരിഹാരം നൽകിയത്. 2016-നേക്കാൾ 2 ബില്യൺ ഡോളറിലധികമാണ് ഇത്.  

ആൾട്ടയിലെ ജാസ്‌പറിൽ നൂറുകണക്കിന് വീടുകൾ കാട്ടുതീയിൽ നശിച്ചതിന് ശേഷമാണ് കഴിഞ്ഞ വർഷം ഇൻഷുറൻസ് തുകയിൽ ഇത്ര വർദ്ധനവ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ബിസി അതിൻ്റെ നാലാമത്തെ ഏറ്റവും മോശം കാട്ടുതീയാണ്  കഴിഞ്ഞ വർഷം നേരിട്ടത്. കൂടാതെ വർഷാവസാനത്തിലുണ്ടായ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒന്നിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. കാലാവസ്ഥാ ദുരന്തങ്ങൾ കൂടുമ്പോൾ, ഈ വർഷം ഇൻഷുറൻസ് നിരക്കുകളും ഉയരാനാണ് സാധ്യതയെന്ന് ഇൻഷുറർമാർ മുന്നറിയിപ്പ് നൽകുന്നു. പുതിയ പോളിസി പുതുക്കാനോ നേടാനോ ശ്രമിക്കുന്ന വീട്ടുടമകൾക്ക് അവർ ഉപദേശങ്ങളും പുതിയ പോളിസികളും നിർദ്ദേശിക്കുന്നുണ്ട്.