ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈനായ എമിറേറ്റ്‌സ് ഏറ്റവും വലിയ ക്രോസ്-കാനഡ ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് ഇനിഷ്യേറ്റീവ് നടത്തുന്നതായി അറിയിച്ചു. കാല്‍ഗറിയില്‍ റി്ര്രകൂട്ട്‌മെന്റ് ഇനിഷ്യേറ്റീവ് നടത്തുന്നുണ്ട്.
ജനുവരി 22 ന് വാന്‍കുവറിലും, ജനുവരി 26 ന് ടൊറന്റോയിലും റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. കാല്‍ഗറിയില്‍ ജനുവരി 24 ന് വെസ്റ്റ്‌ലി കാല്‍ഗറി ഡൗണ്‍ടൗണില്‍ 630 4th അവന്യു SW വില്‍ വെച്ചാണ് റിക്രൂട്ട്‌മെന്റ്. എംപ്ലോയ് ഡെവലപ്‌മെന്റ് പ്രോഗ്രാം, ടാക്‌സ് ഫ്രീ സാലറി, ഫ്രീ കമ്പനി-പ്രൊവൈഡഡ് അക്കമഡേഷന്‍, മെഡിക്കല്‍ കവറേജ്, ദുബായില്‍ ഷോപ്പിംഗ്, ഒഴിവു സമയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രത്യേക ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും(സിവി) സമീപകാല ഫോട്ടോ എന്നിവ റിക്രൂട്ട്‌മെന്റ് വേളയില്‍ സമര്‍പ്പിക്കണം. റിക്രൂട്ട്‌മെന്റിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.