ക്യൂബെക്കിൽ മീസെൽസ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു

By: 600110 On: Jan 14, 2025, 3:27 PM

ക്യൂബെക്കിൽ മീസെൽസ് പടർന്നുപിടിക്കുന്നതായി മുന്നറിയിപ്പ്. ആയിരക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ മാസം ആദ്യം മോൺട്രിയലിന് വടക്കുള്ള ഒരു ഷോപ്പിംഗ് മാളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകൾക്ക് മീസെൽസ് ബാധിച്ചിരിക്കാമെന്ന് ക്യൂബെക്ക് സർക്കാർ പറയുന്നു. പകർച്ചവ്യാധി പടരുന്നത്  വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതർ പറയുന്നു. 

കഴിഞ്ഞ മാസം ആരംഭിച്ച കേസുകളുടെ എണ്ണം  ഇപ്പോൾ 11 എണ്ണത്തിൽ എത്തിയതായി അധികൃതർ പറയുന്നു. മോൺട്രിയലിലും നഗരത്തിൻ്റെ വടക്കും തെക്കുമുള്ള പ്രാന്തപ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് രോഗ സാധ്യത പ്രദേശങ്ങൾ  കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ കണ്ടെത്തിയ കേസുകളിൽ ഒന്ന് ജനുവരി ഏഴിന് കാരിഫോർ ലാവൽ ഷോപ്പിംഗ് സെൻ്റർ സന്ദർശിച്ചതിന് പിന്നാലെ ഉണ്ടായതാണ്. അങ്ങനെ എങ്കിൽ ഇനിയും  ആളുകളിൽ രോഗം കണ്ടെത്താൻ  സാധ്യതയുണ്ട്. വാക്‌സിനേഷൻ എടുക്കുന്നവർക്കോ മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നവർക്കോ മീസെൽസ് വരാൻ സാധ്യതയില്ല. പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ചികിത്സ തേടണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവരുമായി  സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.