ആൽബർട്ടയിൽ എച്ച്എംപിവി കേസുകൾ ഉയരുന്നുണ്ടെങ്കിലും ശരാശരിയേക്കാൾ താഴെയാണ് എന്ന് പ്രവിശ്യ ഭരണകൂടം.
ലഭ്യമായ കണക്കുകൾ പ്രകാരം നിലവിലെ ആഴ്‌ചയിൽ, ആൽബർട്ടയിൽ 1,700 hMPV ടെസ്റ്റുകളാണ് നടത്തിയത്. ഇതിൽ 2.2 ശതമാനത്തോളം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആൽബർട്ടയിൽ എച്ച്എംപിവിയുടെ ടെസ്റ്റ് പോസിറ്റീവിറ്റി ചെറുതായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും, കഴിഞ്ഞകാല ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം എച്ച്എംപിവി കേസുകൾ കുറയുന്നതായി ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നിവയുൾപ്പെടെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകൾക്ക് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവി അണുബാധകൾക്ക് ഉള്ളത്. ഇത് സാധാരണയായി വീട്ടിൽ തന്നെ ചികിൽസ തുടർന്ന് ഭേദമാക്കാമെന്ന് ആൽബർട്ട ഭരണകൂടം അറിയിച്ചു.