പലിശ നിരക്ക് കുറച്ചിട്ടും കാനഡക്കാരുടെ സാമ്പത്തിക സമ്മർദ്ദം വർദ്ധിക്കുന്നതായി MNP. ഉപഭോക്തൃ കടത്തെക്കുറിച്ചുള്ള MNP ലിമിറ്റഡിൻ്റെ ത്രൈമാസ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പറയുന്നത്. കാഡനയിൽ താമസിക്കുന്നവരിൽ പകുതിയും അവരുടെ പ്രതിമാസ ബില്ലുകളുടെയും കടത്തിൻ്റെയും തിരിച്ചടവിനായി ബുദ്ധിമുട്ടുകയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.
പലിശ നിരക്ക് കുറയുന്നുണ്ടെങ്കിലും ആളുകൾ ഇപ്പോഴും ആശങ്കയിലാണെന്ന് എംഎൻപിയുടെ പ്രസിഡൻ്റ് ഗ്രാൻ്റ് ബാസിയാൻ പറഞ്ഞു. ഇപ്‌സോസ് നടത്തിയ സർവേയിൽ വരും വർഷത്തിൽ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന കനേഡിയക്കാർ കുറവാണെന്ന് കണ്ടെത്തി. വരും മാസങ്ങളിൽ അത് കൂടുതൽ മോശമാകുമെന്ന് കരുതുന്നവരും കുറവല്ല. കൂടുതൽ കടബാധ്യതയില്ലാതെ അടുത്ത വർഷം തങ്ങളുടെ എല്ലാ ജീവിത ചെലവുകളും കുടുംബ ചെലവുകളും വഹിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് പകുതിയിലധികം പേരും പറയുന്നു. കനേഡിയക്കാരുടെ കടത്തോടുള്ള മനോഭാവവും ബില്ലുകൾ അടയ്ക്കാനുള്ള അവരുടെ കഴിവും അളക്കുന്നതാണ് MNP-യുടെ ഉപഭോക്തൃ കടപ്പത്ര സൂചിക . 2017-ൽ ട്രാക്കിംഗ് ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ താഴ്ന്ന നിലയിലേക്ക് സൂചിക താഴ്ന്നതായും റിപ്പോർട്ട് പറയുന്നു.