യൂറോപ്പിൽ കഠിനമായ ശൈത്യം തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ആർട്ടിക്കിലെ ശീത സ്ഫോടനം ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
പോളാർ വോർട്ടക്‌സിലുണ്ടാകുന്ന മാറ്റങ്ങൾ അതിശൈത്യാവസ്ഥ സൃഷ്ടിക്കും. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സാധാരണയേക്കാൾ 30 മുതൽ 40 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കാം. തണുത്തുറഞ്ഞ ആർട്ടിക് കോൾഡ് പൂൾ ആദ്യം കാനഡയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും തീവ്രമാകുകയും, വാരാന്ത്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്. അതികഠിനമായ തണുപ്പും ഒപ്പം റെക്കോർഡ് താഴ്ന്ന താപനിലയും പ്രവചിക്കപ്പെടുന്നു. ശീതകാല കൊടുങ്കാറ്റുകൾക്ക് ശേഷം അടുത്തിടെ യുഎസിലെസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ അടുത്ത ആഴ്ച അവസാനത്തോടെയും, ജനുവരി രണ്ടാം പകുതിയോടെയും കാനഡയിലും അമേരിക്കയിലും ഉടനീളം തണുത്ത ആർട്ടിക് സ്ഫോടനങ്ങളാണ് പ്രവചിക്കപ്പെടുന്നത്