കൽഗറിയിലെ വാടക നിരക്കിൽ ഇടിവ്. കാനഡയിലെ മറ്റ് പ്രവിശ്യകളിലെ വാടക നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കാൽഗറിയിലാണ് കഴിഞ്ഞ വർഷം ഏറ്റവും വലിയ ഇടിവ് സംഭവിച്ചതെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.
2023-ൽ 14 ശതമാനം വാർഷിക വളർച്ചയോടെ, കാനഡയിൽ ഏറ്റവും വലിയ വാടക വർധന രേഖപ്പെടുത്തിയത് കാൽഗറിയിലായിരുന്നു. എന്നാൽ കാൽഗറിയിലെ അപ്പാർട്ട്മെൻ്റ് വാടക 2024-ൽ 7.2 ശതമാനം കുറവ് രേഖപ്പെടുത്തി. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വലിയ ഇടിവാണ് ഇത്. Urbanation and Rentals.caയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 2024 ഡിസംബറിൽ സ്റ്റുഡിയോ അപ്പാർട്ട്മെൻ്റ് മുതൽ ത്രീ ബെഡ്‌റൂം കോണ്ടോകളും അപ്പാർട്ടുമെൻ്റുകളും ഉൾപ്പെടെ കാൽഗറിയിലെ മൊത്തത്തിലുള്ള ശരാശരി വാടക 1,921 ഡോളർ ആയിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. കാനഡയിലെ ഏറ്റവും ഉയർന്ന ശരാശരി വാടകയിൽ പതിനാറാം സ്ഥാനമാണ് കാൽഗറിക്കുള്ളത് ഒൻ്റാരിയോ, ബിസി, വാൻകൂവർ എന്നീ പ്രവിശ്യകൾക്കാണ് ഇതിൽ മികച്ച സ്ഥാനങ്ങൾ. രണ്ട് വർഷത്തിനിടെ ആദ്യമായാണ് കാൽഗറിയിലെ ശരാശരി അപ്പാർട്ട്മെൻ്റ് വാടക മോൺട്രിയലിനേക്കാൾ താഴേക്ക് പോകുന്നത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു