കാൽഗറിയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ മൂല്യത്തിൽ 15 ശതമാനത്തേളം വർധന. ഒരു വർഷത്തിനുള്ളിലാണ് ഈ വർദ്ധനവ്. ഏകദേശം ആറ് ലക്ഷത്തോളം പ്രോപ്പർട്ടി അസെസ്മെൻ്റുകൾ ഇപ്പോൾ മെയിലിൽ ഉണ്ടെന്ന് കാൽഗറി നഗരസഭ അറിയിച്ചു. കാൽഗറി നിവാസികൾ എത്ര പ്രോപ്പർട്ടി ടാക്‌സ് അടയ്‌ക്കണമെന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നതാണ് ഈ മൂല്യനിർണ്ണയങ്ങൾ.
ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ സാധാരണ വിപണി മൂല്യം മുൻ വർഷത്തേക്കാൾ 15 ശതമാനമാണ് വർദ്ധിച്ചത്. നോൺ റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ സാധാരണ വിപണി മൂല്യവും മൂന്ന് ശതമാനം വർദ്ധിച്ചു. ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ 2024-ലെ ശരാശരി മൂല്യം 610,000 ഡോളറായിരുന്നു എങ്കിൽ, ഇപ്പോഴത് 697,000 ഡോളർ ആണ്. ഒരു കോണ്ടോമിനിയത്തിൻ്റെ ശരാശരി മൂല്യം 359,000 ഡോളർ ആണ്. മുൻ വർഷം അത് 295,000 ഡോളർ ആയിരുന്നു. ഏറ്റവും ഉയർന്ന മൂല്യമുള്ള നോൺ റെസിഡൻഷ്യൽ പ്രോപ്പർട്ടിയായി വിലയിരുത്തപ്പെട്ടത് ചിനൂക്ക് മാൾ ആണ്. 1,043,240,000 ഡോളറാണ് ചിനൂക് മാളിൻ്റെ മൂല്യം. റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ആവശ്യത്തിലും വിലയിലുമുണ്ടായ വർധനയ്ക്ക് കാരണം വർദ്ധിച്ച് വരുന്ന കുടിയേറ്റമാണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.