ഈ വര്‍ഷം കാനഡ കാര്‍ബണ്‍ റിബേറ്റ് പേയ്‌മെന്റ് ജനുവരി 15 ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കാനഡ റെവന്യു ഏജന്‍സി അറിയിച്ചു. സിആര്‍എ വിതരണം ചെയ്യുന്ന ഈ റിബേറ്റ് പേയ്‌മെന്റ് ഫെഡറല്‍ പൊല്യൂഷന്‍ പ്രൈസിംഗ് ചലവ് നികത്താനും എട്ട് പ്രവിശ്യകളിലുടനീളമുള്ള കുടുംബങ്ങള്‍ക്ക് ആശ്വാസമേകുമെന്നും അധികൃതര്‍ പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്ക് പേയ്‌മെന്റ് ജനുവരി 15 മുതല്‍ അക്കൗണ്ടുകളില്‍ ലഭ്യമായി തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
മുമ്പ് ക്ലൈമറ്റ് ആക്ഷന്‍ ഇന്‍സെന്റീവ് പേയ്‌മെന്റ്(CAIP) എന്നറിയപ്പെട്ടിരുന്ന കാര്‍ബണ്‍ റിബേറ്റ്, ഫെഡറല്‍ മലിനീകരണ വിലമിര്‍ണ്ണത്തിന്റെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന നികുതി രഹിത ത്രൈമാസ പേയ്‌മെന്റാണ്. 19 വയസില്‍ കൂടുതലുള്ളവര്‍ക്ക് പേയ്‌മെന്റ് ലഭിക്കും. സ്വന്തം കാര്‍ബണ്‍ പ്രൈസിംഗ് സിസ്റ്റമുള്ള ബ്രീട്ടീഷ് കൊളംബിയ, ക്യുബെക്ക്, ടെറിറ്ററീസ് എന്നിവ ഒഴികെ ബാക്കി എല്ലാ പ്രവിശ്യകളിലുമുള്ളവര്‍ക്ക് കാര്‍ബണ്‍ റിബേറ്റ് പേയ്‌മെന്റ് ലഭിക്കും. കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന. പേയ്‌മെന്റിന് വരുമാന നിരക്കുകള്‍ ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സിആര്‍എ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.