കനത്ത മഞ്ഞുവീഴ്ച മൂലം കുളങ്ങളും നദികളും തടാകങ്ങളും തണുത്തുറഞ്ഞിരിക്കുന്നതിനാല്‍ ഇവിടങ്ങളിലേക്ക് പോകുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ്. തണുത്തുറഞ്ഞ തടാകങ്ങളില്‍ ഐസിന്റെ അവസ്ഥ പ്രവചനാതീതമാണ്. സ്‌കേറ്റിംഗിനും ഫിഷിംഗിനുമായി പോകുന്നവര്‍ മഞ്ഞുപാളികളിലൂടെ നടന്നുകഴിഞ്ഞാല്‍ അപകടമുണ്ടാകുമെന്നും തണുത്ത വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. തടാകങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് സമീപകാലത്തായി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. അതിനാല്‍ അപകടസാധ്യതയുള്ള ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദ്ദേശിക്കുന്നു.
വെള്ളിയാഴ്ച മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്‌കേറ്റിംഗ് ചെയ്യുന്നതിനിടെ തടാകത്തില്‍ വീണ് വയോധികന്‍ മരിച്ചിരുന്നു. ടൊറന്റോ ഐലന്‍ഡിന് സമീപം ലഗൂണ്‍ റോഡ് സെന്റര്‍ ഐലന്‍ഡ് പാര്‍ക്ക് വേയിലാണ് അപകടം നടന്നത്. ഇതിന് പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ ഭാഗമായി തണുത്തുറഞ്ഞ ജലാശയങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ പോലീസ് ബോധവത്കരണ വീഡിയോ പങ്കുവെച്ചു.
ഓരോ വര്‍ഷവും ഒന്റാരിയോയില്‍ നടക്കുന്ന മുങ്ങിമരണങ്ങളില്‍ മൂന്നിലൊന്നും ഒക്ടോബോറിനും മെയ് മാസത്തിനും ഇടയിലാണ് സംഭവിക്കുന്നതെന്ന് ലൈഫ് സേവിംഗ് സൊസൈറ്റിയുടെ സ്റ്റെഫാനി ബകാലര്‍ പറയുന്നു.