'ഈ അവസരം ജീവിതത്തിൽ ഇനിയില്ല', ഇന്നെത്തുന്നത് അത്യപൂര്‍വ വാൽ നക്ഷത്രം, ആവേശത്തിൽ ബഹിരാകാശ ഗവേഷകർ

By: 600007 On: Jan 13, 2025, 6:12 AM

 

സാന്‍റിയാഗോ: വാനനിരീക്ഷകർക്ക് ഇനി ഇത്തരമൊരു അവസരം ലഭിക്കില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാല്‍നക്ഷത്രത്തെ ഈ മാസം കാണാന്‍  ഇന്ന് അവസരം ഒരുങ്ങുന്നു.160,000 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അപൂര്‍വ ധൂമകേതു ഇന്ന് ആകാശ കാഴ്ചയൊരുക്കും. സൂര്യനെ പ്രദക്ഷിണം ചെയ്യുകയും ഒരു കോമയോ വാലോ പോലെ തോന്നുന്ന ഭാഗം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് ധൂമകേതു എന്ന് വിളിക്കുന്നത്.  കോമറ്റ് ജി3 അറ്റ്‌ലസ് (C/2024) എന്ന വാല്‍നക്ഷത്രം സൂര്യനോട് ഏറ്റവും അടുത്ത് ഈ എത്തിച്ചേരുന്ന ദിവസമാണിന്ന് (Perihelion).