രാജ്യത്ത് പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ

By: 600007 On: Jan 13, 2025, 4:13 AM

 

ബെയ്ജിംഗ്: രാജ്യത്ത് പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ. ബീജിംഗിൽ വാർത്താ സമ്മേളനത്തിലാണ് ചൈന ഔദ്യോഗികമായി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ പകർച്ചവ്യാധികൾ എല്ലാം തിരിച്ചറിയപ്പെട്ട രോഗാണുക്കൾ കാരണം ആണെന്ന് ഹെൽത്ത് കമ്മീഷനിലെ വിദഗ്ധർ കണക്കുകൾ വിശദീകരിച്ച് വ്യക്തമാക്കി. 

പുതിയ രോഗാണുക്കളോ തിരിച്ചറിയാത്ത പകർച്ചവ്യാധികളോ ചൈനയിൽ എവിടെയും ഇല്ല. എച്ച്എംപിവി  പതിറ്റാണ്ടുകളായി ലോകത്ത് നിലവിലുള്ള വൈറസാണ്. ഇത് ചില പ്രവിശ്യകളിൽ പടർന്നു എന്നത് സത്യമാണ്. എന്നാൽ ഇതിൽ അസ്വഭാവികമായി ഒന്നും ഇല്ല. രാജ്യവ്യാപകമായി വിവിധ തരം പനികൾ കൂടിയിട്ടുണ്ട്. ഇത് ഈ കാലാവസ്ഥയിൽ സാധാരണമാണ്. എല്ലാ രോഗബാധകളും കണക്കുകളും ചൈന ലോകാരോഗ്യ സംഘടനയുമായി അടക്കം പങ്കുവെയ്ക്കുന്നുണ്ട്. ചൈനയിലെ എച്ച്എംപിവി ആഗോള ആശങ്കയായ സാഹചര്യത്തിലാണ് ചൈന ഇക്കാര്യത്തിൽ വാർത്താ സമ്മേളനം നടത്തി വിശദീകരണം നൽകുന്നത്.