ടൊറൻ്റോയിൽ വഞ്ചനാക്കുറ്റങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

By: 600110 On: Jan 11, 2025, 3:43 PM

ടൊറൻ്റോയിൽ വഞ്ചനാക്കുറ്റങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.  എന്നാൽ കുറ്റങ്ങൾ കൂടുമ്പോൾ അന്വേഷണം പൂർത്തിയാകാതെ അവശേഷിക്കുന്ന കേസുകളുടെ എണ്ണവും വർദ്ധിക്കുകയാണ്.  
2024 ൽ ടൊറൻ്റോ പൊലീസിന് 17,000 തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിലൂടെ 368.6 മില്യൺ ഡോളറാണ് പലർക്കും നഷ്ടപ്പെട്ടത്.  2023-ൽ ഫയൽ ചെയ്ത തട്ടിപ്പുകളുടെ എണ്ണത്തേക്കാൾ   ഏകദേശം 3,000 എണ്ണം   കൂടുതലാണ് ഇതെന്ന് ടൊറൻ്റോ പോലീസ് വക്താവ് നദീൻ റമദാൻ പറഞ്ഞു. 

കഴിഞ്ഞ മാസം നടന്ന പോലീസ് ബോർഡ് മീറ്റിംഗിൽ അവതരിപ്പിച്ച വിവരങ്ങൾ അനുസരിച്ച്, 2015നേക്കാൾ 83 ശതമാനം കുറവ് കേസുകളിൽ മാത്രമാണ് 2023ൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇതിന് കാരണങ്ങൾ പലതാണ്. വഞ്ചന അന്വേഷണങ്ങൾ  സങ്കീർണ്ണമായതിനാൽ പലപ്പോഴും പരിഹരിക്കാൻ ആറ് മുതൽ 18 മാസം വരെ വേണ്ടിവരുമെന്ന് ടൊറൻ്റോ പോലീസ് വക്താവ് നദീൻ റമദാൻ പറഞ്ഞു. കുറ്റങ്ങളും തട്ടിപ്പുകളും വർദ്ധിക്കുന്നതിനനുസരിച്ച്, അന്വേഷകരുടെ എണ്ണം കൂടാത്തത് വലിയ വെല്ലുവിളിയാണ്.   കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി 2025-ലേക്കുള്ള ബജറ്റിൽ 46.2 മില്യൺ ഡോളറിൻ്റെ വർദ്ധന കഴിഞ്ഞ മാസം TPS നോട്  അഭ്യർത്ഥിച്ചിട്ടുണ്ട്.  ടൊറൻ്റോ പോലീസ് സർവീസ് ബോർഡ് അഭ്യർത്ഥന അംഗീകരിച്ചെങ്കിലും കൗൺസിലിൻ്റെ  അംഗീകാരം കിട്ടിയിട്ടില്ല.