ആൽബെർട്ടയിൽ തൊഴിൽ വിപണിയിൽ ഉണർവ്വെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 30,000-ത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ വേതന വളർച്ച മന്ദഗതിയിലാണ്.
ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 6.7 ശതമാനമായി കുറഞ്ഞിരുന്നു. ഒരു മാസം മുൻപുള്ളതിനേക്കാൾ 1.2 ശതമാനം കുറഞ്ഞുവെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച പുറത്തിറക്കിയ തൊഴിൽ റിപ്പോർട്ടിലുള്ളത്. കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ 91,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതിൽ ഭൂരിഭാഗവും ആൽബർട്ടയിൽ നിന്നാണ്.
കാൽഗറിയും എഡ്മണ്ടനും യഥാക്രമം 20,000ഉം 11,000ഉം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു. നിർമ്മാണ മേഖലയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ആൽബർട്ടയിൽ വേതനം 2.5 ശതമാനം വർദ്ധിച്ചു, എന്നാൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വേതന നിരക്കാണ് ഇവിടെയുള്ളത്.