പലചരക്ക് വ്യാപാരികൾ മാംസത്തിൻ്റെ തൂക്കത്തിൽ കുറവു വരുത്തി ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തൽ. സിബിസി അന്വേഷണത്തിൽ ആണ് സംഭവം പുറത്തായത്.
2023 ഡിസംബർ കാലയളവിൽ 80 കടകളിൽ തൂക്കം കുറഞ്ഞ മാംസം വിറ്റുകൊണ്ട്, ലോബ്ലാവ് ഗ്രോസറി ശൃംഖല ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതായി സിബിസി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, CBC News മൂന്ന് വ്യത്യസ്ത പ്രവിശ്യകളിലെ ഏഴ് പ്രധാന പലചരക്ക് കടകൾ സന്ദർശിക്കുകയും സമാന വിഷയം അന്വേഷിക്കുകയും ചെയ്തു. ഇവയിൽ നാലെണ്ണത്തിൽ തൂക്കം കുറഞ്ഞ മാംസത്തിൻ്റെ പൊതികൾ കണ്ടെത്തി. രണ്ട് ലോബ്ലാ സ്റ്റോറുകളും ഒരു സോബീസിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റോറും ഒപ്പം വാൾമാർട്ടിൻ്റെ ഒരു ഷോറൂമും ആണ് സന്ദർശിച്ചത്. തൂക്കക്കുറവുള്ള മാംസപാക്കറ്റുകൾ വില്ക്കുന്നതിലൂടെ ഉപഭോക്താക്കളിൽനിന്ന് നാല് മുതൽ 11 ശതമാനം വരെ വില കൂടുതലാണ് ഈടാക്കിയത്. പലചരക്ക് വ്യാപാരികൾ ഇറച്ചി തൂക്കം തെറ്റിക്കുന്ന പ്രശ്നം വർഷങ്ങളായി തുടരുന്നുവെന്ന് മുൻ ഫുഡ് ഇൻസ്പെക്ടർ പറയുന്നു.