കാല്‍ഗറിയിലെ ഏകദേശം 600,000 പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ഈ വര്‍ഷം പ്രോപ്പര്‍ട്ടി അസസ്‌മെന്റ് നോട്ടീസ് ഇ-മെയില്‍ വഴി ലഭിക്കുമെന്ന് കാല്‍ഗറി സിറ്റി അറിയിച്ചു. ജനുവരി 10 വെള്ളിയാഴ്ച മുതല്‍ അയച്ചുതുടങ്ങിയതായി സിറ്റി അറിയിച്ചു. സിറ്റി എല്ലാ വര്‍ഷവും അസസ്‌മെന്റുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അറിയിപ്പ് ഡിജിറ്റലായി സ്വീകരിക്കുന്നതിന് സൈന്‍ അപ്പ് ചെയ്തിട്ടില്ലാത്തവര്‍ക്കാണ് മെയില്‍ വഴി അയയ്ക്കുന്നത്.
കൗണ്‍സില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ അസസ്‌മെന്റ്. റെസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ സംയോജിപ്പിച്ചാല്‍ വര്‍ധന മൊത്തത്തില്‍ 3.6 ശതമാനമാണ്. ശരാശരി 10.5 ശതമാനം വര്‍ധനയോടെ കോണ്ടോ ഉടമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടാവുക. 360,000 ഡോളര്‍ വില വരുന്നസകോണ്ടോ അപ്പാര്‍ട്ട്‌മെന്റ് ഉടമസ്ഥന്‍ ഈ വര്‍ഷം ഏകദേശം 1,370 ഡോളര്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നല്‍കണമെന്ന് സിറ്റി നിര്‍ദ്ദേശിക്കുന്നു.
അസസ്‌മെന്റ് പ്രോസസിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ calgary.ca/assesment എന്ന ലിങ്ക് സന്ദര്‍ശിക്കുക.