ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ആര്? മാര്‍ച്ച് 9 ന് അറിയാം 

By: 600002 On: Jan 10, 2025, 11:20 AM

 

 

ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന് മാര്‍ച്ച് 9 ന് അറിയാം. ട്രൂഡോ സ്ഥാനമൊഴിഞ്ഞതിനാല്‍ അടുത്ത ലിബറല്‍ പാര്‍ട്ടി ലീഡറെ മാര്‍ച്ച് 9 ന് തിരഞ്ഞെടുക്കുമെന്ന് ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ പ്രഖ്യാപിച്ചു. സോഷ്യല്‍മീഡിയ പേജിലൂടെയാണ് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനവും ലിബറല്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനവും രാജിവെക്കുകയാണെന്ന് ട്രൂഡോ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അടുത്ത നേതാവിനെ തെരഞ്ഞെടുക്കാനുള്ള തിയതി പാര്‍ട്ടി തെരഞ്ഞെടുത്തത്. 

നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്ക് അവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ ജനുവരി 23 വരെ സമയമുണ്ട്. കൂടാതെ നേതൃമത്സരത്തില്‍ പങ്കെടുക്കാന്‍ 350,000 ഡോളര്‍ എന്‍ട്രി ഫീ നല്‍കണം. ജനുവരി 27 നകം ലിബറല്‍ അംഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം.