ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായി ബ്രിട്ടീഷ് കൊളംബിയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 6 മുതല്‍ റെസ്പിറേറ്ററി ഇല്‍നെസ് സീസണില്‍ അണുബാധ നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.
അത്യാഹിത വിഭാഗങ്ങളിലും കാത്തിരിപ്പ് മുറികളിലും രോഗികളും അവരോടൊപ്പം വരുന്നവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രാലായ വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം രോഗികള്‍ മാസ്‌ക് ധരിക്കണം. രോഗികളെ പരിചരിക്കുന്ന എല്ലാ ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.