കാനഡയിലെ ധനികരുടെ പട്ടികയിൽ തോംസൻ റോയിട്ടേഴ്സ് ഒന്നാം സ്ഥാനത്ത്

By: 600110 On: Jan 10, 2025, 9:26 AM

കാനഡയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിന് ഏകദേശം 100 ബില്യൺ ഡോളറിൻ്റെ സമ്പത്തുണ്ടെന്ന് റിപ്പോർട്ട് . ഫോർബ്‌സിൻ്റെ 2025ലെ   ഏറ്റവും പുതിയ ഡാറ്റ പ്രകാരം കാനഡയിലെ ഏറ്റവും ധനികരായ വ്യക്തികൾ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്. എലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിവരെപ്പോലെ കാനഡയിൽ നിന്നുള്ള ഏതാനും വ്യക്തികളും ലോകത്തിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ളവരുടെ  ഈ പട്ടികയിൽ സ്ഥിരാംഗങ്ങളാണ്. 

ലോകമെമ്പാടുമുള്ള ഏതാണ്ട്  25,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന തോംസൺ-റോയിട്ടേഴ്‌സ് മീഡിയ സാമ്രാജ്യത്തിന് നേതൃത്വം നൽകുന്ന തോംസൺ കുടുംബത്തിൻ്റെ  ആസ്തി 68.6 ബില്യൺ ഡോളറാണ്.  കാനഡയിലെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗിൽ  മികച്ച നിലയിൽ ആണ് തോംസൺ റോയിട്ടേഴ്സ് . $68.6 ബില്യൺ USD എന്നത് അതിശയിപ്പിക്കുന്ന C$98.7 ബില്ല്യൺ ആയി മാറി എന്നതാണ് പുതിയ വിവരം.  കാനഡയിലെ ഏറ്റവും സമ്പന്നരായ തോംസൻ കുടുംബം, ഫോർബ്‌സിൻ്റെ കണക്കനുസരിച്ച്  ലോകത്തെ ധനികരുടെ പട്ടികയിൽ 22ആം സ്ഥാനത്താണ്.  2024 ൻ്റെ ആദ്യ മൂന്ന് പാദങ്ങളിൽ 14.25 ബില്യൺ ഡോളർ അധികമായി കുടുംബം സ്വരൂപിച്ചു,സമ്പാദിച്ചതായും റിപ്പോർട്ടിലുണ്ട്.