വിന്നിപെഗിൽ അത്യാഹിത വിഭാഗത്തിൽ പരിചരണത്തിനായി കാത്തിരുന്ന രോഗി മരിച്ചു

By: 600110 On: Jan 8, 2025, 12:48 PM

 

വിന്നിപെഗിലെ ഹെൽത്ത് സയൻസസ് സെൻ്ററിലെ  അത്യാഹിത വിഭാഗത്തിൽ  പരിചരണത്തിനായി കാത്തിരിക്കുന്നതിനിടെ രോഗി മരിച്ചു. ചികിത്സയ്ക്കായി  എട്ട് മണിക്കൂറാണ് രോഗി കാത്തിരുന്നത്. 

അർദ്ധരാത്രിക്ക് ശേഷം ഒരു മധ്യവയസ്കനെ ആംബുലൻസിൽ എമർജൻസി റൂമിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് ഹെൽത്ത് സയൻസസ് സെൻ്റർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷോൺ യംഗ് പറഞ്ഞു.  രാവിലെ 8 മണിക്ക് മുമ്പ് തന്നെ  അദ്ദേഹത്തിൻ്റെ നില വഷളായതോടെ പരിചരണത്തിനായി മറ്റൊരു മുറിയിലേക്ക് മാറ്റി. അതിന് പിന്നാലെ രോഗി മരിച്ചു വെന്നും  ഡോ. ഷോൺ യംഗ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗിയെ ആദ്യം പരിശോധിച്ചെന്നും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെന്നായാൽ ചില ടെസ്റ്റുകൾ നടന്നുവെന്നും ഡോ. ഷോൺ യംഗ് അറിയിച്ചു. എങ്കിലും  ആശുപത്രിയുടെ പ്രോട്ടോക്കോളിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷണ വിധേയമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സംഭവ സമയത്ത് അത്യാഹിത വിഭാഗത്തിൽ നല്ല തിരക്കുണ്ടായിരുന്നു. എന്നാൽ രോഗികളുടെ എണ്ണം അസാധാരണമാം വിധം ഉയർന്ന നിലയിലായിരുന്നില്ലെന്നും ഡോ. ഷോൺ യംഗ് പറഞ്ഞു