കുടിയേറ്റം കുറഞ്ഞു; ഐആര്‍സിസി ബാക്ക്‌ലോഗും കുറഞ്ഞു തുടങ്ങി 

By: 600002 On: Jan 8, 2025, 11:01 AM

 


കാനഡയിലെ പുതിയ ഇമിഗ്രേഷന്‍ നയങ്ങളുടെ ഭാഗമായി കുടിയേറ്റം കുറഞ്ഞതോടെ ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയിലെ അപേക്ഷകളുടെ എണ്ണവും കുറഞ്ഞുതുടങ്ങിയതായി റിപ്പോര്‍ട്ട്. നവംബര്‍ 30 ലെ കണക്കനുസരിച്ച്, ഐആര്‍സിസിയിലെ അപേക്ഷകളുടെ എണ്ണം 1,006,500 ആയി ചുരുങ്ങി. ഒക്ടോബര്‍ 31 വരെ 1,056,100 അപേക്ഷകളാണ് കെട്ടിക്കിടന്നത്. ഒരു മാസത്തിനുള്ളില്‍ ഇത് ഏകദേശം 4.7 ശതമാനം കുറഞ്ഞു. ഒക്ടോബര്‍ അവസാനത്തില്‍ മൊത്തം അപേക്ഷകളുടെ എണ്ണം 2,406,000 ആയിരുന്നു. ഇത് നവംബര്‍ മാസത്തോടെ 2,267,700 ആയി കുറഞ്ഞു. 

ഐആര്‍സിസി 80 ശതമാനം ആപ്ലിക്കേഷനുകളും സര്‍വീസ് സ്റ്റാന്‍ഡേര്‍ഡിനുള്ളില്‍ പ്രോസസ് ചെയ്യാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ അപേക്ഷകള്‍ക്ക് 20 ശതമാനം ബാക്ക്‌ലോഗ് ഉണ്ടാകുന്നു. ആപ്ലിക്കേഷന്‍ ടൈപ്പ് അനുസരിച്ച് സര്‍വീസ് സ്റ്റാന്‍ഡേര്‍ഡ് വ്യത്യാസപ്പെടാം. 

നവംബര്‍ 30 വരെ, ഐആര്‍സിസിയുടെ ഇന്‍വെന്ററിയില്‍ സ്ഥിര താമസത്തിനായി 828,600 അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇതില്‍ 318,000 അപേക്ഷകള്‍ ബാക്ക്‌ലോഗിലുണ്ട്. ഒക്ടോബര്‍ അവസാനം അവശേഷിച്ച 311,100 അപേക്ഷകളില്‍ നിന്നും വര്‍ധനവാണ് രേഖപ്പെടുത്തിയത്.