വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്തി ഒന്റാരിയോ

By: 600110 On: Jan 7, 2025, 2:45 PM

 

വാഹനങ്ങളുടെ കൂട്ടിയിടിയെ തുടർന്നുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി ഒന്റാരിയോ. അപകടങ്ങൾ പൊലീസിന്  റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാശനഷ്ടങ്ങളുടെ പരിധി വർദ്ധിപ്പിച്ചു. നേരത്തേ ഒരു കൂട്ടിയിടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാശനഷ്ടം 2000 ഡോളറിൽ കൂടുതലെങ്കിൽ പൊലീസിനെ അറിയിക്കണമായിരുന്നു. ഈ പരിധി 5000 ഡോളറായാണ് ഉയർത്തിയത്.   

ഒരു കൂട്ടിയിടി ഉണ്ടായി കഴിഞ്ഞ് കാര്യമായ പരിക്കുകൾ ഒന്നും ഇല്ലെങ്കിലും രണ്ട് വാഹനങ്ങൾക്കും കൂടി ഉണ്ടായ നാശനഷ്ടം  5000 ഡോളറാണെങ്കിൽ അത് പൊലീസിൽ റിപ്പോർട്ട് ചെയ്യാം. ഇത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുകയും വേണം. എന്നാൽ പലപ്പോഴും ആളുകൾക്കുണ്ടായ നഷ്ടം എത്രയെന്ന് കണക്കു കൂട്ടാൻ പറ്റാതെയും വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനങ്ങൾക്കുള്ള നഷ്ടം കുറവായാലും പൊലീസിനെ അറിയിക്കേണ്ടതാണ്. ഡ്രൈവർമാർ, കൊമേഴ്സ്യൽ വെഹിക്കിൾ ഓപ്പറേറ്റർമാർ, പൊലീസ്  എന്നിവരുടെ നിയമപരമായ നടപടികളുടെ  ഭാരം കുറയ്ക്കുന്നതിനാണ് പുതിയ മാറ്റം കൊണ്ട്  ലക്ഷ്യമിടുന്നതെന്ന് ഒന്റാരിയോ ഭരണകൂടം അറിയിച്ചു. ചെറിയ കൂട്ടിയിടികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഇനി അനാവശ്യ സമയം ചെലവഴിക്കേണ്ടി വരില്ല.