ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പൊതു, സ്വകാര്യ വാഹനങ്ങള്‍ക്ക് ഓട്ടവ സിറ്റി ഏര്‍പ്പെടുത്തിയ പുതിയ ഐഡലിംഗ് ടൈം പ്രാബല്യത്തില്‍ വന്നു. നഗരത്തില്‍ വായുമലിനീകരണം തടയുന്നതിനായി വാഹനങ്ങളുടെ പരമാവധി നിഷ്‌ക്രിയ സമയം കുറയ്ക്കുകയാണെന്ന് സിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഐഡലിംഗ് സമയങ്ങളിലെ മാറ്റങ്ങള്‍ ജനുവരി 1 ബുധനാഴ്ച പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ മുമ്പ് ഉദ്ദേശിച്ചിരുന്നതിലും കൂടുതല്‍ മയത്തിലുള്ള സമയക്രമമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് ഓട്ടവയെ മറ്റ് പ്രധാന നഗരങ്ങള്‍ക്ക് അനുസൃതമായി കൊണ്ടുവരും. ഓട്ടവയുടെ ഐഡലിംഗ് കണ്‍ട്രോളിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.