ന്യൂ ഓർലിയൻസ് അക്രമി കാനഡയും സന്ദർശിച്ചിരുന്നതായി എഫ്ബിഐ റിപ്പോർട്ട്

By: 600110 On: Jan 6, 2025, 2:15 PM

 

ന്യൂ ഓർലിയൻസ് അക്രമി കാനഡയും സന്ദർശിച്ചിരുന്നതായി എഫ്ബിഐ റിപ്പോർട്ട്. രണ്ട് വർഷം മുമ്പ് ഇയാൾ കാനഡയിലേക്കും ഈജിപ്തിലേക്കും യാത്ര ചെയ്തതിന് രേഖകളുണ്ട് . എന്നാൽ യാത്രയുടെ ലക്ഷ്യം വ്യക്തമല്ല .ന്യൂ ഓർലിയൻസിലെ ആക്രമണത്തിനുള്ള പദ്ധതി ഇയാൾ നേരത്തേ തന്നെ തയ്യാറാക്കിയതായും എഫ്ബി ഐ റിപ്പോർട്ടിലുണ്ട്. 

നഗരവും തെരുവുകളും വീക്ഷിക്കാൻ അക്രമി ഷംസുദ് - ദിൻ ജബ്ബാർ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ചു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും തിരക്കേറിയ തെരുവുകളിലും സന്ദർശനം നടത്തിയതായും എഫ്ബി ഐ റിപ്പോർട്ടിൽ പറയുന്നു. ഷംസുദ് - ദിൻ ജബ്ബാർ  മെറ്റാ സ്മ‌ാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് വീഡിയോ  ചിത്രീകരിച്ചത് സൈക്കിളിൽ യാത്ര ചെയ്‌തുകൊണ്ടാണെന്നും റിപോർട്ടിലുണ്ട്. ക്യാമറ ഘടിപ്പിച്ച കൂളിംഗ് ഗ്ലാസുകൾ ഉപയോഗിച്ച് ഇയാൾ  ലൊക്കേഷൻ റെക്കോർഡ് ചെയ്തതായും പറയുന്നു.  കൂളിംഗ് ഗ്ലാസ് വെച്ച് ഇയാൾ കണ്ണാടിയിൽ നോക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതിൽ ഗ്ലാസ്സ് പരിശോധിക്കുന്നതും കാണാം. നവംബർ 10 ന് ഇയാൾ ന്യൂ ഓർലിയാൻസിൽ വീണ്ടും വന്നതിനും തെളിവുകളുണ്ട്.