കഴിഞ്ഞ വര്‍ഷം വാന്‍കുവറില്‍ ഏറ്റവും കൂടുതല്‍ ഈര്‍പ്പം റിപ്പോര്‍ട്ട് ചെയ്തതതായി റിപ്പോര്‍ട്ട്. 1520 മില്ലിമീറ്ററിലധികം രേഖപ്പെടുത്തിയ 1997 ന് ശേഷം ഏറ്റവും ഈര്‍പ്പം രേഖപ്പെടുത്തുന്ന വര്‍ഷമാണ് 2024 എന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ക്രിസ് ഡോയല്‍ പറഞ്ഞു. 2024 ല്‍ 1400 മില്ലിമീറ്റര്‍ ആണ് രേഖപ്പെടുത്തിയത്. വാന്‍കുവറില്‍ ശരാശരി ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ വ്യത്യസ്തമായിരുന്നു. YVR കാലാവസ്ഥാ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത് ഡിസംബര്‍ മാസം മുഴുവന്‍ ഏകദേശം 15 റെക്കോര്‍ഡുകള്‍ തകര്‍ത്തെന്നാണ്.
2024 ഡിസംബറില്‍ സാധരണയേക്കാള്‍ ചൂട് കൂടുതലായിരുന്നുവെന്നും ശരാശരിക്ക് മുകളിലാണ് മഴ ലഭിച്ചതെന്നും ഡോയല്‍ പറയുന്നു. മൊത്തം 194 മില്ലിമീറ്ററാണ് മഴ പെയ്തത്. സാധാരണ 162 മില്ലിമീറ്ററാണ് രേഖപ്പെടുത്താറുള്ളത്.
ഈയാഴ്ച വാന്‍കുവറില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിങ്കളാഴ്ച രാത്രി ഒരു ഡിഗ്രി സെല്‍ഷ്യല്‍സ് എന്ന കുറഞ്ഞ താപനിലയോട് അടുക്കുമെന്നും കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.