അവധിക്കാലത്ത് മദ്യപിച്ച് വാഹനമോടിച്ച 700 ലധികം പേര്‍ക്കെതിരെ കേസെടുത്തതായി ഒന്റാരിയോ പോലീസ് 

By: 600002 On: Jan 6, 2025, 9:33 AM

 

 

ക്രിസ്മസ്, ന്യൂഇയര്‍ അവധിക്കാലത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 700 ലധികം പേര്‍ക്കെതിരെ കേസെടുത്തതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിന് ഒപിപി സംഘടിപ്പിച്ച വാര്‍ഷിക റോഡ്‌സൈഡ് ക്യാമ്പയിന്‍ അവസാനിച്ചതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. നവംബര്‍ 21 നും ജനുവരി 1നും ഇടയില്‍ ഉദ്യോഗസ്ഥര്‍ 9000 ത്തിലധികം വാഹന പരിശോധനകള്‍ നടത്തുകയും 743 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. 

പരിശോധിച്ച ഡ്രൈവര്‍മാരുടെ രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് 0.005 നും 0.008 നും ഇടയിലാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതില്‍ 155 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷം മുഴുവന്‍ ലൈസന്‍സ് റദ്ദാക്കാന്‍ തക്ക കുറ്റമാണ് ഡ്രൈവര്‍മാര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 

ഡ്രൈവിംഗ് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചവര്‍ക്കെതിരെ ഉടനടി ലൈസന്‍സ് സസ്‌പെന്‍ഷന്‍, പിഴ, ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങളില്‍ എന്റോള്‍മെന്റ്, വാഹനം പിടിച്ചെടിക്കല്‍ തുടങ്ങി തടവ് ശിക്ഷ വരെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പേലീസ് അറിയിച്ചു.