ഈ വര്‍ഷത്തെ ആല്‍ബെര്‍ട്ടയിലെ ക്യാമ്പിംഗ് റിസര്‍വേഷനുള്ള ബുക്കിംഗ് ഈ മാസം അവസാനം ആരംഭിക്കുമെന്ന് പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലേക്കുള്ള റിസര്‍വേഷനുകള്‍ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. ബാക്ക്കണ്‍ട്രി ക്യാമ്പിംഗ് റിസര്‍വേഷനുകള്‍ ജനുവരി 27 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. മറൈന്‍ ലേക്കിലേക്കും ലൂയിസ് ലേക്കിലേക്കുമുള്ള റിസര്‍വബിള്‍ ഷട്ടിലിനായുള്ള ബുക്കിംഗ് ഏപ്രില്‍ 16 ബുധനാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും.
ആല്‍ബെര്‍ട്ട കൂടാതെ ബീസി, ഒന്റാരിയോ തുടങ്ങിയ പ്രവിശ്യകളിലുള്ള ദേശീയ പാര്‍ക്കുകളിലേക്കും മറ്റുമുള്ള ക്യാമ്പിംഗിനുള്ള ബുക്കിംഗ് ഈ മാസം ആരംഭിക്കുമെന്ന് പാര്‍ക്ക്‌സ് കാനഡ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാര്‍ക്ക്‌സ് കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.