ജിപിഎസ് ഘടിപ്പിക്കുന്നത് മോഷണം പോയ വാഹനങ്ങൾ കണ്ടെത്തുന്നതിന് ഏറെ സഹായകരമാകുന്നു എന്ന് ആൽബർട്ട ആർ സി എം പി. ഇത്തരത്തിൽ ജിപി എസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിരവധി വാഹനങ്ങളാണ് ഒഴിഞ്ഞ ഗ്രാമപ്രദേശത്ത് കണ്ടെത്തിയത്.
ഒരാൾ നല്കിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അതാബാസ്കയിൽ നടത്തിയ അന്വേഷണത്തിലാണ് ദശലക്ഷക്കണക്കിന് വില വരുന്ന മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞതെന്ന് ആർ സി എം പി പറഞ്ഞു. ആ ഷോപ്പ് നടത്തുകയായിരുന്ന ആൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അതാബാസ്ക ആർസിഎംപി, കെ ഡിവിഷൻ ഓട്ടോ തെഫ്റ്റ് യൂണിറ്റ്, ഈസ്റ്റേൺ ആൽബർട്ട ഡിസ്ട്രിക്റ്റ് ക്രൈം റിഡക്ഷൻ യൂണിറ്റ്, ഈസ്റ്റേൺ ആൽബർട്ട ഡിസ്ട്രിക്റ്റ് ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം എന്നിവരാണ് ജി പി എസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായി സ്ഥലത്ത് എത്തിയത്. വില കൂടിയ നൂറിലധികം വാഹനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. സെമി ട്രക്കുകൾ, ട്രെയിലറുകൾ, ക്വാഡുകൾ ഉൾപ്പെടെയുള്ള ഓഫ്-റോഡ് വാഹനങ്ങൾ, ഹെവി ഉപകരണങ്ങളും ഭാഗങ്ങളും ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട. ഒരു റെസിഡൻഷ്യൽ സ്ഥലത്തിന് ചുറ്റും ചിതറിക്കിടക്കുന്ന രീതിയിൽ വാഹനത്തിൻ്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. അന്വേഷണം തുടരുകയാണ്.