കാനഡയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 100 സിഇഒമാര്‍ ശമ്പളം, ബോണസ്, മറ്റ് കോമ്പന്‍സേഷന്‍ എന്നിവയില്‍ നിന്ന് 2023-ല്‍ ശരാശരി 13.2 ദശലക്ഷം ഡോളര്‍ സമ്പാദിച്ചതായി കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് റിപ്പോര്‍ട്ട്. 2007 ല്‍ സിസിപിഎ ഡാറ്റ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയതിന് ശേഷമുള്ള സിഇഒമാര്‍ക്ക് റെക്കോര്‍ഡ് ശമ്പളം ലഭിക്കുന്ന മൂന്നാമത്തെ വര്‍ഷമാണിത്. എന്നാല്‍ 2021 നും 2022 നും ശേഷമുണ്ടായ ഇടിവ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. 2023 ലെ കുറഞ്ഞ ലാഭവും പണപ്പെരുപ്പത്തിന് ശേഷം തൊഴിലാളികള്‍ വേതന നേട്ടമുണ്ടാക്കിയതും ഇടിവിലേക്ക് നയിച്ചു.
ജനുവരി 2ന് ലിസ്റ്റിലെ ശരാശരി സിഇഒ 62,661 ഡോളര്‍ സമ്പാദിച്ചതായി സിസിപിഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിഇഒമാരും സ്ഥിരം തൊഴിലാളികളും തമ്മിലുള്ള അന്തരം ഗണ്യമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് കണ്ടെത്തി. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന 100 സിഇഒമാര്‍ 2023 ല്‍ ശരാശരി തൊഴിലാളി നേടിയതിനേക്കാള്‍ ശരാശരി 210 മടങ്ങ് കൂടുതല്‍ സമ്പാദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ കനേഡിയന്‍ സിഇഒ GFL Enviornmental Inc ന്റെ പാട്രിക് ഡോവിഗി ആയിരുന്നു. അദ്ദേഹത്തിന്റെ മൊത്തം കോമ്പന്‍സേഷന്‍ 68.5 മില്യണ്‍ ഡോളര്‍ ആയിരുന്നു. 39.1 മില്യണ്‍ ഡോളറിന്റെ സമ്പാദ്യവുമായി റെസ്റ്റോറന്റ് ബ്രാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍കിന്റെ ജോഷ്വ കോബ്‌സയും, 36.8 മില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി സണ്‍കോര്‍ എനര്‍ജി ഇന്‍ക് സിഇഒ ആര്‍.എം ക്രൂഗറും പട്ടികയില്‍ പാട്രിക് ഡോവിഗിക്ക് പിന്നാലെയുണ്ട്.
10 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് 'വെല്‍ത്ത് ടാക്‌സ്' ചുമത്താന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇത് പ്രതിവര്‍ഷം 32 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് പറയുന്നു. സ്റ്റോക്ക് ഓപ്ഷനുകളെയോ മൂലധന നേട്ടങ്ങളെയോ അഭിസംബോധന ചെയ്യുന്നതിനേക്കാള്‍ വളരെ നേരിട്ടുള്ള സമീപനമാണിതെന്ന് സിസിപിഎയിലെ സാമ്പത്തിക നിരീക്ഷകന്‍ മക്‌ഡൊണാള്‍ഡ് പറയുന്നു. ഉയര്‍ന്ന ടോപ്പ് മാര്‍ജിനല്‍ ടാക്‌സ് ബ്രാക്കറ്റുകളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.