പെട്ടുപോയത് ഒന്നും രണ്ടുമല്ല 12 ദിവസം; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കില്‍ നിശ്ചലമായി ബീജിംഗ്

By: 600007 On: Jan 3, 2025, 5:20 AM

 

2023 -ലെ ടോംടോം ട്രാഫിക് സൂചിക അനുസരിച്ച് ഗതാഗതക്കുരുക്കിൽ ഏഷ്യയിലെ ഏറ്റവും മോശം സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ടെക് ഹബ്ബായ ബെംഗളൂരുവും ഇടം പിടിച്ചിട്ടുണ്ട്. നഗരത്തിലെ ഡ്രൈവർമാർ വെറും 10 കിലോമീറ്റർ യാത്ര ചെയ്യാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും എടുക്കുന്നുണ്ടെന്ന് ഇവരുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് പ്രതിവർഷം 132 മണിക്കൂർ ബെംഗളൂരു നഗരത്തിൽ ആളുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുന്നുണ്ടത്രേ. 

ബെംഗളൂരുവിലെ റോഡുകൾ ഏഷ്യയിലെ ഏറ്റവും വേഗത കുറഞ്ഞ റോഡുകളാണ് റിപ്പോർട്ടിൽ പറയുന്നത്.  പട്ടികയിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ  നഗരം പൂനെയാണ്. ശരാശരി 27 മിനിറ്റും 50 സെക്കൻഡും ആണ് ഇവിടെ 10 കിലോമീറ്റർ യാത്ര യാത്ര ചെയ്യാനായി എടുക്കുന്ന സമയം. എന്നാൽ, ലോകം ഇന്ന് വരെ കണ്ടതിൽ  വച്ച് ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക് സംഭവിച്ചത് 2010 -ൽ ബീജിംഗ്-ടിബറ്റ് എക്‌സ്‌പ്രസ്‌വേയിൽ ആയിരുന്നു. 12 ദിവസമാണ് അന്ന് ആളുകൾ ട്രാഫിക് ജാമിൽ കുടുങ്ങിക്കിടന്നത്.