ഓൺലൈൻ തട്ടിപ്പുകാരുടെ എണ്ണം വർദ്ധിക്കുന്നതായി ലെത്ത്ബ്രിഡ്ജ് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് സംശയാസ്പദമായ രീതിയിലുള്ള പിൻവലിക്കുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ലെത്ത്ബ്രിഡ്ജ് നിവാസികളോട് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാക്കാനും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നത്.
ഫോൺ സിം സ്വാപ്പ് മുഖേനയാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. ഇതുവഴി മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ തട്ടിപ്പുകാർക്ക് സാധിക്കുന്നതായും പോലീസ് പറയുന്നു. അതുകൊണ്ട് അക്കൗണ്ടുകളുടെ പാസ് വേർഡ് ഉണ്ടാക്കുമ്പോൾ വലിയക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും സംയോജിപ്പിച്ച് ഓരോ അക്കൗണ്ടിനും പ്രത്യേകം പാസ്‌വേഡ് ഉപയോഗിക്കുന്നത് പോലുള്ള നടപടികൾ ജനങ്ങൾ സ്വീകരിക്കണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.