പോളാർ ബിയർ ഡിപ്പ് ആഘോഷമാക്കി കനേഡിയൻ പൌരന്മാർ

By: 600110 On: Jan 2, 2025, 9:30 AM

പുതുവത്സരത്തിൽ തണുത്തുറഞ്ഞ ഒൻ്റാരിയോ തടകത്തിൽ മുങ്ങി കുളിച്ച് ആഘോഷിച്ച് ഹാർഡി  കനേഡിയക്കാർ . ശക്തമായ കാറ്റും  തണുത്തുറയുന്ന താപനിലയും തടാകത്തിൽ ചാടുക എന്ന   പുതുവത്സര ദിന  പാരമ്പര്യ ചടങ്ങിൽ നിന്ന് ഇവരെ  പിന്തിരിപ്പിച്ചില്ല. ബുധനാഴ്ച ടൊറൻ്റോയുടെ പടിഞ്ഞാറ് ഓക്‌വില്ലിൽ നടന്ന കറേജ് പോളാർ ബിയർ ഡിപ്പിൽ 750 പേരാണ് പങ്കെടുത്തത്. 

ഓക്ക്‌വിൽ ആസ്ഥാനമായുള്ള പോളാർ ബിയർ  ഡിപ്പ് കഴിഞ്ഞ  40 വർഷമായി മുറ തെറ്റാതെ നടക്കുന്നു.  രാജ്യത്തുടനീളം ചാരിറ്റിക്കായി പണം സ്വരൂപിക്കുന്ന നിരവധി ഇവൻ്റുകളിൽ ഒന്നാണ് ഇത്. എല്ലാ പ്രായക്കാരും പരിപാടിയുടെ ഭാഗമായി. പങ്കെടുത്തവരിൽ എട്ട് വയസുകാരി എവ്‌ലിൻ ഗ്രേയും ഉണ്ടായിരുന്നു. തണുത്തുറഞ്ഞ തടാകത്തിൽ മുങ്ങാൻ  തൻ്റെ പിതാവിനൊപ്പമാണ് എവ്ലിൻ എത്തിയത്.  പരിപാടി വഴി ഏകദേശം 100,000 ഡോളർ സമാഹരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്ന്   വേൾഡ് വിഷൻ കാനഡ സിഇഒ മൈക്കൽ മെസഞ്ചർ പറഞ്ഞു. ഈ വർഷം കോംഗോയിലും സാംബിയയിലും ശുദ്ധജലം ലഭ്യമാക്കാൻ ഈ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു