യു എസിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രസിഡൻ്റ് ജോ ബൈഡൻ. അക്രമി ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു എന്നതിൻ്റെ തെളിവുകൾ എഫ്.ബി.ഐക്ക് ലഭിച്ചുവെന്ന് ബൈഡൻ പറഞ്ഞു.
ആക്രമണത്തിന് തൊട്ടു മുൻപ് അക്രമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ നിന്ന് ഐ.എസ് ആശയങ്ങളുടെ സ്വാധീനം വ്യക്തമാണ്. ആളുകളെ കൊല്ലാനുള്ള ആഗ്രഹവും ഇതിലൂടെ പ്രകടമാണെന്ന് ബൈഡൻ വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സംഭവത്തിലെ ഗൂഢാലോചന ഉൾപ്പടെ വിശദമായി അന്വേഷിക്കുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു. അക്രമി ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് എഫ്ബിഐയും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള ലാസ് വെഗാസിലെ ഹോട്ടലിൽ സൈബർ ട്രക്ക് പൊട്ടിത്തെറിച്ചതിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിന് ന്യൂ ഓർലിയൻസിലെ സംഭവവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ന്യൂ ഓർലിയൻസ് സംഭവത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നിട്ടുണ്ട്. പരിക്കേറ്റ നിരവധി പേർ ചികിത്സയിൽ തുടരുകയാണ്