വൻ ഹിറ്റ്, റിലീസായിട്ട് 20 വർഷം, സ്ക്രീനിൽ സൂപ്പർ ഹിറ്റ് കോമ്പോ; രണ്ടാംവരവിന് ഉദയഭാനുവും സരോജ്കുമാറും

By: 600007 On: Jan 1, 2025, 7:14 AM

 

മീപകാലത്ത് സിനിമാ മേഖലയിൽ വന്നൊരു ട്രെന്റ് ആണ് റീ റിലീസുകൾ. മലയാളത്തിൽ ആ​ദ്യമായൊരു സിനിമ റീ റിലീസ് ചെയ്യുന്നത് 2023ലാണ്. മോഹൻലാലിന്റെ സ്ഫടികം ആയിരുന്നു ഇത്. പിന്നാലെ നിരവധി സിനിമകൾ ഇത്തരത്തിൽ പുറത്തിറങ്ങി. ഇക്കൂട്ടത്തിലേക്ക് പുതുവർഷത്തിലും ഒരു സിനിമ എത്തുകയാണ്. ഇരുപത് വർഷം മുൻപ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. 

ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റു പാടുന്നവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഉദയനാണ് താരം നേടിയിരുന്നു. ശ്രീനിവാസൻ ആയിരുന്നു തിരക്കഥ എഴുതിയത്. 

നേരത്തെ മോഹൻലാലിൻ്റെ സ്ഫടികവും, മണിച്ചിത്രത്താഴും, ദേവദൂതനും നേരത്തെ റീ റിലീസ് ചെയ്തിരുന്നു. ഇവ തിയറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടി. റീ റിലീസായെത്തിയ ചിത്രങ്ങൾ നേടുന്ന വിജയം കൂടുതൽ ക്ലാസിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നുവെന്ന് നിർമാതാവ് സി.കരുണാകരൻ പറഞ്ഞത്.

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോൾ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. എസ് കുമാറായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു.