കാനഡയിൽ വീടുകളിൽ റഡോൺ വാതകത്തിൻ്റെ സാന്നിദ്ധ്യം കൂടുന്നതായി കണ്ടെത്തൽ

By: 600110 On: Dec 31, 2024, 3:41 PM

 

കാനഡയിൽ  വീടുകളിൽ റഡോൺ വാതകത്തിൻ്റെ സാന്നിദ്ധ്യം മുൻപത്തേക്കാൾ കൂടുന്നതായി കണ്ടെത്തൽ. 
അദൃശ്യവും മണമില്ലാത്തതും രുചിയില്ലാത്തതുമായ വാതകമാണ് റാഡോൺ. വീടുകൾക്കുള്ളിൽ അപകടകരമാംവിധം ഉയർന്ന അളവിൽ ഇത് കാണപ്പെടുന്നതായാണ് റിപ്പോർട്ട്. 17.8 ശതമാനം ആളുകളെയും ഇത് ബാധിക്കുന്നതായാണ് കണ്ടെത്തൽ.

കാൽഗറി സർവകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഭൂമിയിൽ നിന്ന് വരുന്ന വാതകമാണ് റഡോൺ എന്ന് ബഡ് റാഡൺ സർവീസസ് ഉടമ അലക്സ് ബഡ് പറഞ്ഞു.പാറയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന യുറേനിയത്തിൽ നിന്നാണ് ഇത് പുറത്തുവരുന്നത്. വാതകം നിങ്ങളുടെ വീട്ടിൽ അടിഞ്ഞുകൂടുകയും ശ്വാസകോശ ക്യാൻസറിന് കാരണമാവുകയും ചെയ്യുന്നതായും അലക്സ് ബഡ് പറയുന്നു.  ശ്വാസകോശ അർബുദത്തിൻ്റെ രണ്ടാമത്തെ പ്രധാന കാരണമാണ് റഡോൺ . ഫൗണ്ടേഷൻ വിള്ളലുകളിലൂടെയും മറ്റ് പമ്പുകളിലൂടെയും വാതകം പലപ്പോഴും വീടുകൾക്കുള്ളിലേക്ക് എത്തുന്നു. തറ തണുത്തുറഞ്ഞിരിക്കുന്നതിനാൽ വീടിനുള്ളിലെ റഡോണിൻ്റെ അളവ് ശൈത്യകാലത്ത് കൂടുതലായിരിക്കും. അടച്ചിട്ട ജനാലകൾ കാരണം വീടിനുള്ളിൽ വായുസഞ്ചാരമില്ലാത്തതും ഒരു കാരണമാണെന്ന് വിദഗ്ധർ പറയുന്നു