ഡ്രൈവിംഗ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ന്യൂ ബ്രൺസ്വിക്

By: 600110 On: Dec 31, 2024, 1:33 PM

 

കാനഡയിലെ ന്യൂ ബ്രൺസ്വിക്കിൽ  ജനുവരി 1 മുതൽ ഡ്രൈവിംഗ് നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. നിരത്തുകളിൽ   മോശം ഡ്രൈവിംഗ് ചെയ്യുന്നവർക്ക്   റോഡ് സൈഡ് സസ്‌പെൻഷനുകൾ അടക്കം നൽകുന്നതാണ് പുതിയ നിയമം. 

മോട്ടോർ വെഹിക്കിൾ ആക്ടിലെ മാറ്റങ്ങൾ പ്രകാരം ഡ്രൈവിംഗ് സസ്പെൻഷൻ നൽകാനോ ക്രിമിനൽ കുറ്റം ചുമത്താനോ പോലീസിന് വിവേചനാധികാരമുണ്ട്. നേരത്തേ പോലീസിന് ക്രിമിനൽ കുറ്റം ചുമത്താൻ മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. കേസുകൾ കൂടുതൽ  കോടതിയിലേക്ക് എത്തുന്നത് തടയാൻ പുതിയ  സംവിധാനത്തിലൂടെ സാധിക്കുമെന്നും  ന്യൂ ബ്രൺസ്‌വിക്ക് ആർസിഎംപിയുടെ വക്താവായ മാത്യു ലെബ്ലാങ്ക്-സ്മിത്ത് പറഞ്ഞു. പുതിയ നിയമങ്ങൾ വഴി  ഡ്രൈവർമാർക്ക് ക്രിമിനൽ റെക്കോർഡ് നൽകാതെ ഉടനടി ഉപരോധം ഏർപ്പെടുത്തുമെന്ന് ലെബ്ലാങ്ക്-സ്മിത്ത് പറഞ്ഞു. കൂടാതെ, കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നവരെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലേക്ക് അയക്കാനും പുതിയ മാറ്റങ്ങൾ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു