2024 ന്റെ അവസാന മണിക്കൂറിലും പുതുവത്സര ദിനത്തിലും കാനഡയിലുടനീളം നോര്‍ത്തേണ്‍ ലൈറ്റുകള്‍ പ്രദര്‍ശനം നടത്തിയേക്കാമെന്ന് പ്രവചനം. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍( NOAA ) സ്‌പേസ് വെതര്‍ പ്രിഡക്ഷന്‍ സെന്റര്‍ ഡിസംബര്‍ 31 ന് ജി-3 സ്‌ട്രോംഗ് ജിയോമാഗ്നറ്റിക് സ്‌റ്റോം വാച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. കൊറോണല്‍ മാസ് ഇജക്ഷന്‍ അതിരാവിലെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതുവത്സര ദിനം വൈകുന്നേരം വരെ നീണ്ടു നില്‍ക്കാമെന്നും പ്രവചിക്കുന്നു.
ഒരു ജോടി എര്‍ത്ത് ഡയറക്ടഡ് കൊറോണല്‍ മാസ് ഇജക്ഷനുകളുടെ(CME) പ്രതീക്ഷയിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് NOAA പറയുന്നു. ജനുവരി 1 ലെ G1 വാച്ച് G2 വാച്ചിലേക്ക് അപഗ്രേഡ് ചെയ്യുന്നത് പരിഗണിക്കുന്നുണ്ട്.
കാനഡയില്‍ ഇനുവിക്, യെല്ലോനൈഫ്, റാങ്കിന്‍, ഇക്വലുയിറ്റ് എന്നിവടങ്ങളിലും അമേരിക്കയില്‍ പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗണ്‍, ചെയെന്‍, ലിങ്കണ്‍, സ്പ്രിംഗ്ഫീല്‍ഡ്, ന്യൂയോര്‍ക്ക് സിറ്റി എന്നിവടങ്ങളില്‍ നിന്നും നോര്‍ത്തേണ്‍ ലൈറ്റ് അറോറ ദൃശ്യമാകുമെന്നും നിരീക്ഷകര്‍ പ്രവചിക്കുന്നു.