ദശലക്ഷകണക്കിന് കനേഡിയന്‍ പൗരന്മാര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യത്തില്‍ ഒന്റാരിയോയിലുടനീളമുള്ള ഫുഡ് ബാങ്കുകളില്‍ ആളുകളുടെ തിരക്ക് തുടരുകയാണ്. ഈ തിരക്ക് 2025 ലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊറന്റോയില്‍ 41 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലാണ് ഫുഡ് ബാങ്കുകളില്‍ ആളുകളുടെ സന്ദര്‍ശനങ്ങളെന്ന് ഡെയ്‌ലി ബ്രെഡ് ഫുഡ് ബാങ്ക് പറയുന്നു. മുന്‍ വര്‍ഷം 3.75 മില്യണ്‍ ആളുകളാണ് ഫുഡ് ബാങ്ക് സന്ദര്‍ശിച്ചതെന്നാണ് കണക്കുകള്‍. 2020 ല്‍ ഏകദേശം 600,000 ഉപഭോക്താക്കള്‍ മാത്രമാണ് വന്നിരുന്നത്.
ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ പ്രവണത പുതുവര്‍ഷത്തിലും തുടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2025 ല്‍ ഏകദേശം 4.25 മില്യണ്‍ ഉപഭോക്താക്കളുടെ വര്‍ധന പ്രതീക്ഷിക്കുന്നതായി ഡെയ്‌ലി ബ്രെഡ് ഫുഡ് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് സംഭാവനകള്‍ വേണ്ടത്ര ലഭിക്കുന്നില്ലെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി വോളണ്ടിയര്‍ പര്‍ച്ചേസിംഗ് ടീമുകള്‍ ആശങ്കയിലാണ്.