യുകെയിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

By: 600007 On: Dec 29, 2024, 10:26 AM

 

എഡിന്‍ബറോ: യുകെയിലെ  സ്കോട്‍ലന്‍ഡില്‍ കാണാതായ  മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. സാന്ദ്ര സാജു എന്ന 22കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് സാന്ദ്ര സാജുവിനെ കാണാതായത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ്. 

ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു സാന്ദ്ര. വിദ്യാർഥി വിസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.